Thursday, April 23, 2015

തകഴിയിലെ കരുമാടിക്കുട്ടൻ


ചരിത്ര യാഥാർത്ഥ്യങ്ങളുടെ ജീവനുള്ള ഓർമ്മപ്പെടുത്തലുകളായി കേരളത്തിൽ അവശേഷിക്കുന്ന അപൂർവ്വം ചില ബുദ്ധപ്രതിമകളിൽ ഒന്നായ കരുമാടിക്കുട്ടനെകാണുവാനാണ് ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടിയിലേക്ക് യാത്ര തിരിച്ചത്, കൂട്ടിന് ഭാര്യയും...

 കുട്ടനാടിന്റെ കായൽ സൗന്ദര്യം, മനസ്സിനെ വിസ്മയിപ്പിക്കുക മാത്രമല്ല ചിലപ്പോൾ മത്ത് പിടിപ്പിക്കുകയും ചെയ്യും. ആലപ്പുഴയുടെ സൗന്ദര്യം മുഴുവനായും അനുഭവിച്ചറിഞ്ഞ യാത്രക്കൊടുവിൽ കരുമാടിയിലെത്തി..

 സാധാരണ ബുദ്ധവിഗ്രഹങ്ങളുടേതു പോലെ തന്നെ പത്മാസനത്തിൽ നിവർന്ന്,  ഇടതുകൈയുടെ മുകളിൽ വലതു കൈ മലർത്തിവച്ച്, ആ കൈകൾ പാദങ്ങളിൽ വെച്ചാണ് കരുമാടികുട്ടന്റെ ഇരുപ്പ്. ഇടത് വശത്തെ കുറച്ചു ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ആനകുത്തിപ്പോയതാണെന്നും, ബ്രിട്ടീഷുകാരുടെ ആക്രമണകാലത്ത് സംഭവിച്ചതാണെന്നും, അതല്ല ബ്രാഹ്മണാധിപത്യക്കാലത്ത് ബുദ്ധവിഗ്രഹങ്ങൾ നശിപ്പിച്ച കൂട്ടത്തിൽ സംഭവിച്ചതാണെന്നും പറയപ്പെടുന്നു..

 ഏ ഡി 8 ഉം 9 ഉം ശതകങ്ങളിലെ നിർമ്മാണ ശൈലിയാണ് ഈ പ്രതിമയ്ക്കുള്ളത്.. 1965 ൽ കേരളം സന്ദർശിച്ച ദലൈലാമ കരുമാടിക്കുട്ടനെ സന്ദർശിച്ച് ആരാധന നടത്തിയിരുന്നത്രെ... അതിനു ശേഷമായിരിക്കണം കേരള സർക്കാർ  കുട്ടനെസംരക്ഷിത വസ്തുവായി പ്രഖ്യാപിച്ചത്..

 ഗൗതമബുദ്ധനു ശേഷം അദ്ദേഹത്തോളം തന്നെ  പ്രശസ്തനായി തീർന്ന ബുദ്ധ സന്യാസിയും സെൻഗുരുവുമായിരുന്ന ബോധിധർമ്മന്റെ നാട്ടുകാർ, പലപ്പോഴും തങ്ങളുടെ യഥാർത്ഥ പാരമ്പര്യം അറിയാതെ പോകുന്നത്, ഒരു പക്ഷെ മറ്റൊരു വിരോധാഭാസം ആയിരിക്കാം...

 

1 comment:

  1. നല്ല ബ്ലോഗിംഗ് തുടരുക ശ്രീ ജയരാജിന് ആശംസകൾ

    ReplyDelete